Home » Blog » Kerala » സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിനായി- മന്ത്രി ആര്‍.ബിന്ദു  
images (53)

 

ശ്രീകൃഷ്ണപുരം ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജില്‍ പുതിയ ലേഡീസ് ഹോസ്റ്റലിന് തറക്കല്ലിട്ടു

 

സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിനായെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. പാലക്കാട് ഗവ എഞ്ചിനീയറിങ് കോളേജില്‍ നിര്‍മ്മിക്കുന്ന ലേഡിസ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ കാതലായ മാറ്റങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. ആദ്യത്തെ നാല് വര്‍ഷക്കാലം 6000 കോടി രൂപ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി വിന്യസിക്കുകയും 2000 കോടിയിലധികം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാന്‍ സര്‍ക്കാറിനായെന്നും മന്ത്രി പറഞ്ഞു.

 

 

 

 

 

കോളേജ് ക്യാമ്പസിലെ എഡ്യൂസാറ്റ് ഹാളില്‍ നടന്ന പരിപാടി അഡ്വ. കെ പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കിഫ്ബി വഴി 16.62 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. പരിപാടിയില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ. കെ. ഷീലാദേവി ടീച്ചര്‍, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അശോക് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി. വി. അനിത, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സി. ഓമന, പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ്ജ് ഡോ. കെ. ആര്‍. രമേഷ് ബാബു, പി. ടി. എ വൈസ് പ്രസിഡന്റ് സി. എന്‍. സാനു ശങ്കര്‍, പി. ടി. എ ട്രഷറര്‍ ഡോ. യു. സംഗീത,വിദ്യാര്‍ത്ഥി പ്രതിനിധി ദിയ ബെറ്റ്‌സി എന്നിവര്‍ പങ്കെടുത്തു.