കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (NIELIT) കോഴിക്കോടും എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി യുടെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജ്ജുകളയായ എൽ.ബി.എസ് ഇൻസ്റ്റിറ്റിടൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ തിരുവനന്തപുരം, എൽ.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസർഗോഡ് എന്നിവയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷണത്തിനും അത്യാധുനിക സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്നതിനുമായി ധാരണാപത്രം ഒപ്പുവെച്ചു. വി എൽ എസ്സ് ഐ, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിൽ ഗുണനിലവാരമുള്ള പരിശീലനം ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എൻ.ഐ.ഇ.എൽ.ഐ.ടി ഡയറക്ടർ ഡോ.പ്രതാപ് കുമാർ എസ്സ്., എൽ.ബി.എസ് ഡയറക്ടർ ഡോ.എം.അബ്ദുൾ റഹ്‌മാന് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ ഒപ്പുവെക്കൽ നടന്നത്.
