സാക്ഷരതാമിഷൻ പത്താംതരം, ഹയർ സെക്കൻഡറി തുല്യതാകോഴ്‌സുകൾക്ക് രജിസ്‌ട്രേഷൻ

ഏഴാംതരം പാസായ 17 വയസ് പൂർത്തിയായവർക്കും, 2019 വരെയുള്ള കാലയളവിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്കും ഇപ്പോൾ പത്താംതരം തുല്യതയ്ക്ക് ചേരാം. കോഴ്‌സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാമിഷനും പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാഭവനുമാണ്. പാസാകുന്നവർക്ക് ഉന്നത പഠനത്തിനും, പ്രൊമോഷനും, പി. എസ് സി നിയമനത്തിനും അർഹതയുണ്ട്.

പത്താം ക്ലാസ് വിജയിച്ച 22 വയസ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിലേക്ക് ചേരാവുന്നതാണ്.
പ്ലസ് ടൂ / പ്രീഡിഗ്രീ തോറ്റവർക്കും, ഇടയ്ക്കുവെച്ച് പഠനം നിർത്തിയവർക്കും ഹയർ സെക്കണ്ടറി കോഴ്‌സിൽ ചേരാം. ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളാണ് ഉള്ളത്.

അഡ്മിഷൻ ഫീസും കോഴ്‌സ് ഫീസും ഉൾപ്പെടെ 2600 രൂപയാണ് ഹയർ സെക്കൻഡറി കോഴ്‌സിനുള്ളത്. പത്താം തരത്തിന് അപേക്ഷാഫീസും കോഴ്‌സ് ഫീസും ഉൾപ്പെടെ 1950 രൂപയുയാണ്.

SC/ST വിഭാഗത്തിൽപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കോഴ്‌സ് ഫീസ് അടക്കേണ്ടതില്ല. എന്നാൽ രജിസ്‌ട്രേഷൻ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. ജില്ലയിലെ പ്രധാന സർക്കാർ, എയിഡഡ് സ്‌കൂളുകൾ തുല്യതാ കോഴ്‌സിന്റെ സമ്പർക്ക പഠനകേന്ദ്രങ്ങളായിരിക്കും.

വിശദ വിവരങ്ങൾക്ക് ആലപ്പുഴ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ വിവിധ ഗ്രാമ / ബ്ലോക്ക് / നഗരസഭകളിൽ പ്രവർത്തിക്കുന്ന സാക്ഷരത പ്രേരക്മാരുമായോ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോൺ : 0477 225 2095. അവസാന തീയതി ജൂൺ 16

More From Author

Leave a Reply

Your email address will not be published. Required fields are marked *