കുളിമുറിയിലുണ്ടായ ദുരന്തത്തിൽ രണ്ടു സഹോദരിമാർ മരിച്ചു. മൈസുരുവിലെ പെരിയപട്നയിലാണ് സംഭവം. ഗുൽഫം താജ് (23), സിമ്രാൻ താജ് (20) എന്ന യുവതികളാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ സംഭവിച്ചതാണ് ദാരുണ സംഭവം.
പെരിയപട്നയിലെ വീട്ടിലെ കുളിമുറിയിൽ ഒരുമിച്ച് കുളിക്കാൻ കയറിയ സഹോദരിമാർ ഏറെ നേരം പുറത്തുവരാതിരുന്നതിനെ തുടർന്ന് പിതാവ് വാതിൽ തകർത്താണ് അകത്ത് കയറിയത്. അപ്പോൾ ഇരുവരും അബോധാവസ്ഥയിൽ വീണുകിടക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.
