സസ്‌പെൻസ്, ആക്ഷൻ, മാസ് – അടുത്ത ആക്ഷൻ ത്രില്ലറുമായി ‘ലെജൻഡ്’ ശരവണൻ; ചിത്രം ദീപാവലിക്ക് എത്തും

ദി ലെജൻഡ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച വ്യവസായിയായ ‘ലെജൻഡ്’ ശരവണൻ തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ റിലീസിനായി ഒരുങ്ങുകയാണ്. ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്യുന്ന ഈ വരാനിരിക്കുന്ന പ്രോജക്റ്റ് അവസാന ഘട്ടത്തിലേക്ക് എത്തിയെന്നും ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യുമെന്നും ശരവണൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിന്റെ , ആദ്യ ഷെഡ്യൂൾ തൂത്തുക്കുടിയിലാണ് ചിത്രീകരിച്ചത്.

തെലുങ്ക് നടി പായൽ രജ്പുത് നായികയായി അഭിനയിക്കുന്ന ചിത്രത്തിൽ ആൻഡ്രിയ, ഷാം, തുടങ്ങി മറ്റ് നിരവധി പേർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം ഏതാണ്ട് പൂർത്തിയായെന്നും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും ശ്രാവണനും പങ്കുവെച്ച് എത്തിയിരുന്നു . സസ്‌പെൻസ്, ആക്ഷൻ, മാസ് അപ്പീൽ എന്നിവയുടെ ഒരു പാക്ക് ആണ് ചിത്രം വാഗ്ദാനം ചെയ്യുന്നത് എന്നും ശരവണൻ കൂട്ടിച്ചേർത്തു. ശരവണന്റെ രണ്ടാമത്തെ ബിഗ് സ്‌ക്രീനിലേക്കുള്ള യാത്രയ്ക്ക് ആശംസ അറിയിച്ച് നിരവധി പേർ എത്തുന്നതിനൊപ്പം തന്നെ, ഇദ്ദേഹത്തിന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും

More From Author

Leave a Reply

Your email address will not be published. Required fields are marked *