Home » Blog » Kerala » സര്‍ക്കാര്‍ നടപ്പിലാക്കുന്നത് സമാനതകളില്ലാത്ത വികസനം; മന്ത്രി വി.ശിവന്‍കുട്ടി
shivankutty-1

 

കാടങ്കോട് ഗവ. ഫിഷറീസ് വി.എച്ച്.എസ്.എസില്‍ 1.48 കോടിയുടെ ബഹുനില മന്ദിരം നാടിന് സമര്‍പ്പിച്ചു

 

കാടങ്കോട് ഗവണ്‍മെന്റ് ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പുതിയ ബഹുനില കെട്ടിടം നാടിന് സമര്‍പ്പിച്ചു. തീരദേശ വികസന കോര്‍പ്പറേഷന്‍ 1.48 കോടി രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മന്ദിരത്തിന്റെ ഉദ്ഘാടനം സംസ്ഥാന പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു.

 

വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയും ആധുനിക സംവിധാനങ്ങള്‍ ഒരുക്കിയും പൊതുവിദ്യാലയങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ടെന്നും ഇത്തരം വികസന മുന്നേറ്റങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

 

എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.കെ പ്രദീഷ്, എ.പി മുഹമ്മദലി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ടി. നാരായണന്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.മിനിമോള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കരുണാകരന്‍ മുട്ടത്ത്, കൃഷ്ണന്‍ പത്താനത്ത്, സി.കെ സമീറ, പി.ടി.എ പ്രസിഡന്റ് ടി.വി റിയാസ്, എസ്.എം.സി ചെയര്‍മാന്‍ ഡി.എം പ്രസാദ്, വൈസ് ചെയര്‍മാന്‍ എ.വി അശോകന്‍, എം.പി.ടി.എ പ്രസിഡന്റ് പി.പി സിന്ധു, പി.ടി.എ വൈസ് പ്രസിഡന്റ് എം.പി രാജേഷ്, എം.പി.ടി.എ വൈസ് പ്രസിഡന്റ് കെ.പി ശ്രീജ, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ എസ് രാജേഷ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി പി.എസ് അനില്‍കുമാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പാള്‍ കെ.ദിവാകരന്‍ സ്വാഗതവും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.ഹേമലത നന്ദിയും പറഞ്ഞു. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജര്‍ സി.ആഷിഖ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.