Home » Blog » Top News » സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴിലേക്ക്; ഫറോക്ക് മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനത്തിനൊരുങ്ങി  
kozhikode-feroke-mini-civil-station

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെ ചുങ്കം സംസ്ഥാന പാതയോരത്ത് നിര്‍മിച്ച ഫറോക്ക് മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനത്തിനൊരുങ്ങി. പൊതുജന സേവനം സുതാര്യവും സൗകര്യപ്രദവുമാക്കുന്നതിനായി ഒരുക്കിയ കെട്ടിടം ഫെബ്രുവരി 14ന് വൈകിട്ട് അഞ്ചിന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും.

വാണിജ്യ നികുതി വകുപ്പിന് കീഴിലുണ്ടായിരുന്ന ചുങ്കത്തെ പഴയ ചെക്ക് പോസ്റ്റിന്റെ 23 സെന്റ് ഭൂമി പ്രയോജനപ്പെടുത്തി 10 കോടി രൂപ ചെലവിട്ടാണ് കെട്ടിടം പണിതത്. 22,000 ചതുരശ്ര അടിയില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം.

ഫറോക്ക് സബ് ട്രഷറി, വില്ലേജ് ഓഫിസ്, എ.ഇ.ഒ ഓഫിസ്, ജി.എസ്.ടി ഓഫീസ്, അസിസ്റ്റന്റ് ലേബര്‍ ഓഫിസ്, നിയമ ഓഫിസ് തുടങ്ങിയവക്കാണ് പുതിയ കെട്ടിടത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഭിന്നശേഷി സൗഹൃദമായി ഒരുക്കിയ കെട്ടിടത്തില്‍ ലിഫ്റ്റ്, ലോബി, വിശ്രമ മുറി, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

/**for adding 05-02-2026*/