Home » Blog » Education » സംസ്കൃത സർവ്വകലാശാലയിൽ ‘ടു എർ…’ ചിത്ര-ശില്പ പ്രദർശനം ആരംഭിച്ചു
18

ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ പെയിന്റിംഗ് വിഭാഗത്തിലെ അവസാന വർഷ ബി എഫ് എഎം എഫ് എ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ചിത്ര – ശില്പ പ്രദർശനം ടു എർ…’ കാലടി മുഖ്യ കാമ്പസിലെ ഫൈൻ ആർട്സ് ബ്ലോക്കിലും ശ്രീശങ്കരാചാര്യ ആർട്ട് ഗാലറിയിലുമായി ആരംഭിച്ചുവിഷ്വൽ ആർട്ടിസ്റ്റും ആർട്ട്‌ ക്യൂറേറ്ററും കൊച്ചി മുസിരിസ് ബിനാലെ സ്ഥാപകനുമായ റിയാസ് കോമു ചിത്ര – ശില്പ പ്രദർശനം ടു എർ…’ ഉദ്ഘാടനം ചെയ്തുപെയിന്റിംഗ് വിഭാഗം മേധാവി ഡോടിജിജ്യോതിലാൽ അദ്ധ്യക്ഷനായിരുന്നുരജിസ്ട്രാർ ഡോമോത്തി ജോർജ് ആമുഖ പ്രഭാഷണം നിർവ്വഹിച്ചുസിൻഡിക്കേറ്റ് അംഗം ഡോവിലിസി മാത്യു കാറ്റലോഗ് പ്രകാശനം ചെയ്തുകാമ്പസ്‌ ഡയറക്ടർ ഡോആർഷർമിളനടക വിഭാഗം മേധാവി കെകെകൃഷ്ണകുമാർഡോസാജു തുരുത്തിൽ എന്നിവർ പ്രസംഗിച്ചു

വരും ദിവസങ്ങളിൽ ഫിലിം ഫെസ്റ്റിവൽപെർഫോമൻസ് ആർട്ട്‌പ്രഭാഷണങ്ങൾവർക്ക്ഷോപ്പുകൾ എന്നിവ ഉണ്ടായിരിക്കുംസിനിമ നിരൂപകനും ക്യൂറേറ്ററുമായ സിഎസ്വെങ്കിടേശ്വരൻകലാനിരൂപകൻ സുധീഷ് കോട്ടെമ്പ്രംചുമർ ചിത്രകാരൻ സുരേഷ് മുതുകുളം എന്നിവർ പങ്കെടുക്കുംമാർച്ച് 30 വരെയുള്ള പ്രദർശനത്തിൽ പ്രവേശനം സൗജന്യമായി രിക്കും.