ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ജ്യോഗ്രഫി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കാലടി മുഖ്യ കാമ്പസില്‍ സംഘടിപ്പിക്കുന്ന ജിയോസ്പേഷ്യല്‍ ടെക്നോളജിയിലുള്ള ഹ്രസ്വകാല വേനല്‍ക്കാല കോഴ്സ് മെയ് 13ന് ആരംഭിക്കും. പത്ത് ദിവസത്തെ ഈ കോഴ്സില്‍ ജി. ഐ. എസ്., റിമോട്ട് സെന്‍സിംഗ്, സര്‍വേ അനുബന്ധ ജിയോസ്പേഷ്യല്‍ ടെക്നിക്കുകള്‍ എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കും. ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക. ഫോണ്‍ : 8289902147, 9400036791.
സംസ്കൃത സർവ്വകലാശാല : ബി. എ. പരീക്ഷകള്‍ മെയ് 11ന് തുടങ്ങും
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ രണ്ടും നാലും ആറും സെമസ്റ്റര്‍ ബി.എ. (റീ–അപ്പിയറന്‍സ്) പരീക്ഷകള്‍ മെയ് 11ന് ആരംഭിക്കും.
