ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലുമുള്ള പി. ജി. / പി. ജി. ഡിപ്ലോമ പ്രോഗ്രാമുകളിലെ എസ്. സി/ എസ്. ടി. വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകകളിലേയ്ക്ക് ജൂലൈ 27ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന് നടത്തുന്നു. ഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്പോട്ട് അഡ്മിഷന് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.
