സംസ്കരിക്കാൻ ഭൂമിയില്ലാത്ത ഇതര മതസ്ഥനായ അയൽവാസിക്ക് അവസാന വിശ്രമത്തിനായി സ്ഥലം നൽകി പത്തനാപുരം മുൻ പഞ്ചായത്ത് അംഗം എം.വി. മിനി ശ്രദ്ധേയമായി. സംസ്കരിക്കാൻ ഭൂമിയില്ലാത്തതിനാൽ ബന്ധുക്കളും സഹായിക്കാനാവാതെ ഇരുന്നപ്പോഴാണ് മിനി മുന്നോട്ട് വന്നത്.
പൂങ്കുളഞ്ഞി സ്വദേശിനിയായ മിനിയുടെ അയൽവാസി ചരുവിള പുത്തൻവീട്ടിൽ വർഗീസ് (80) കഴിഞ്ഞ രാത്രിയാണ് മരിച്ചത്. ആശുപത്രി ചിലവുകളും പരിമിതമായ വരുമാനവും കാരണം, വർഗീസിൻറെ കുടുംബത്തിന് വാടകവീട്ടിൽ താമസിക്കേണ്ടി വന്നിരുന്നു. സംസ്കരിക്കാൻ ഒരു തുണ്ട് ഭൂമിയില്ല. പഞ്ചായത്തിൽ പൊതുശ്മശാനമില്ല. വർഗീസിൻറെ ബന്ധുക്കളും കൈയൊഴിഞ്ഞു. ഇതര മതക്കാരിയെ വിവാഹം ചെയ്തതിനാൽ പള്ളിക്കാരും കയ്യൊഴിഞ്ഞു. ഇനിയെന്ത് എന്നാലോചിച്ച് നാട്ടുകാർ നട്ടംതിരിയുമ്പോഴാണ് മിനി സ്വന്തം പൂങ്കുളഞ്ഞിയിലെ ഭൂമിയിൽ വർഗീസിന് അന്ത്യവിശ്രമത്തിന് സ്ഥലം അനുവദിച്ചത്.
