കൊച്ചി: ഇന്ത്യയുടെ ഡിജിറ്റല്‍ മാറ്റത്തിന് പിന്നില്‍ കുതിപ്പേകുന്നത് കൃത്രിമ ബുദ്ധിയാണെന്ന് തെളിയിച്ചുകൊണ്ട്, സാംസങ് ഐഐടി ഡല്‍ഹിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച സോള്‍വ് ഫോര്‍ ടുമോറോ (എസ്എഫ്ടി) 2025 മത്സരത്തില്‍ രാജ്യത്തെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ‘സുരക്ഷിതവും സ്മാര്‍ട്ടും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഭാരതത്തിനായുള്ള എഐ’ എന്ന വിഷയത്തിലായിരുന്നു ഇത്തവണത്തെ മത്സരം.
പൊതു ഇടങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും, കാഴ്ച വൈകല്യമുള്ളവര്‍ക്ക് പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിനും, തത്സമയ അടിയന്തര പ്രതികരണത്തെ പിന്തുണയ്ക്കുന്നതിനുമുള്ള സാങ്കേതികവിദ്യ രൂപകല്‍പ്പന ചെയ്യാന്‍ എഐ തീം വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചു.
ഉത്തരപ്രദേശിലെ അതിര്‍ത്തി നിരീക്ഷണത്തിനുള്ള എഐ ഡ്രോണ്‍ സംവിധാനം ‘ചക്രവ്യൂഹ്’, സ്ത്രീസുരക്ഷയ്ക്കുള്ള എഐ ആപ്പ് ‘എറര്‍ 404’, ഡല്‍ഹിയിലെ ‘പാഷനേറ്റ് പ്രോബ്ലം സോള്‍വര്‍’ സ്മാര്‍ട്ട് എനര്‍ജി മീറ്റര്‍, കാഴ്ച വൈകല്യമുള്ളവര്‍ക്കുള്ള എഐ ഗ്ലാസ് ‘സിക്കാറിയോ’ എന്നിവ ശ്രദ്ധേയമായ ആശയങ്ങളായി മാറി.
തീം ജേതാക്കളായി ബെംഗളുരുവിലെ തുഷാര്‍ ഷോയുടെ പെര്‍സീവിയ ടീമിനെ തിരഞ്ഞെടുത്തു. കാഴ്ചവൈകല്യമുള്ളവര്‍ക്ക് വഴികാട്ടല്‍, ഒബ്ജക്ട് ഡിറ്റെക്ഷന്‍ എന്നിവയ്ക്കുള്ള എഐ ഗ്ലാസുകള്‍ തുടങ്ങിയവയാണ് ടീം വികസിപ്പിച്ചത്.
എഐയ്ക്കു പുറമെ, ദേശീയ ജേതാക്കളില്‍ നെക്സ്റ്റ്‌പ്ലേ.എഐ (എഐ സ്‌പോര്‍ട്‌സ് കോച്ചിംഗ് പ്ലാറ്റ്‌ഫോം), പാരാസ്പീക്ക് (സ്പീച്ച് ക്ലാരിഫിക്കേഷന്‍ ഡിവൈസ്), പൃത്വി രക്ഷക് (സുസ്ഥിരത ആപ്പ്) എന്നിവയും ഉള്‍പ്പെട്ടു.
ജേതാക്കള്‍ക്ക് 1 കോടി രൂപവരെ ഇന്‍ക്യൂബേഷന്‍ സഹായം, 1 ലക്ഷം രൂപയുടെ ഗ്രാന്റുകള്‍, ഗുഡ്‌വില്‍ അവാര്‍ഡുകള്‍, യംഗ് ഇന്നവേറ്റര്‍ അവാര്‍ഡുകള്‍, ഗാലക്‌സി ഇസഡ് ഫഌപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവ ലഭിച്ചു.
എഫ്‌ഐടിടി ലാബുകളിലേക്കുള്ള ആക്‌സസ്, വ്യവസായ അക്കാദമിക് മെന്റര്‍ഷിപ്പ്, ഉത്തരവാദിത്തമുള്ള എഐ നവീകരണങ്ങള്‍ക്ക് പരിശീലനം എന്നിവയിലൂടെ എസ്എഫ്ടി യുവാക്കള്‍ക്ക് ചേഞ്ച്‌മേക്കര്‍മാരാകാനുള്ള വേദി ഒരുക്കുകയാണ്.
