ജില്ലയിലെ ആദ്യ കാര്‍ബണ്‍ സന്തുലിതാവസ്ഥ പദവി കൈവരിച്ച് ഷൊര്‍ണ്ണൂര്‍ ഗവണ്മെന്റ് ടെക്‌നിക്കല്‍ ഹൈ സ്‌കൂള്‍. ഹരിത കേരളം മിഷന്‍ നടപ്പിലാക്കുന്ന ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ ക്യാമ്പയിന്റെ ഭാഗമായി കാര്‍ബണ്‍ ബഹിര്‍ഗമനം നിര്‍ണയിക്കുന്നതിനായി നടത്തിയ സര്‍വ്വേയിലാണ് ഷൊര്‍ണ്ണൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് കാര്‍ബണ്‍ നെഗറ്റീവ് പദവി ലഭിച്ചത്.
ഹരിതകേരള മിഷന്റെ ഏകോപനത്തില്‍ സമഗ്ര ശിക്ഷാ കേരളയും കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും വിദ്യാഭ്യാസ വകുപ്പും സംയോജിതമായി വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് പദവി നേടിയത്. സ്ഥാപനത്തിനുള്ള കാര്‍ബണ്‍ നെഗറ്റീവ് സ്റ്റാറ്റസ് സാക്ഷ്യപത്രം ഫെബ്രുവരി 23,24,25 തിയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തില്‍ സമ്മാനിക്കും.
സംസ്ഥാനത്ത് കാര്‍ബണ്‍ ബഹിര്‍ഗമനം സന്തുലിതാവസ്ഥയില്‍ എത്തിക്കുന്നതിന് ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. 2050 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനവും ആഗിരണവും സന്തുലിതാവസ്ഥയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം
