Home » Blog » Kerala » ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും
pathmakumar-680x450 (2)

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കേസിലെ മുഖ്യപ്രതികളിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മറ്റ് ബന്ധങ്ങളെക്കുറിച്ചും വിശദമായ പരിശോധന നടത്താനാണ് എസ്.ഐ.ടിയുടെ തീരുമാനം.

പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന വിവരങ്ങൾ കേസിൽ ഇനി നിർണ്ണായകമാകും. ദേവസ്വം ഭരണനേതൃത്വത്തിലെ ഉന്നതർക്ക് സ്വർണ്ണക്കവർച്ചയിൽ പങ്കുണ്ടോ എന്നതടക്കമുള്ള സുപ്രധാന വിവരങ്ങൾ കണ്ടെത്തേണ്ടതുണ്ട്. പത്മകുമാർ പ്രസിഡന്റായിരുന്ന കാലത്ത് ബോർഡിലുണ്ടായിരുന്ന രണ്ട് അംഗങ്ങളുടെ മൊഴി പത്മകുമാറിന് തിരിച്ചടിയായിരിക്കുകയാണ്. ഈ അംഗങ്ങളിൽ നിന്ന് മൊഴിയെടുത്തതല്ലാതെ തുടർനടപടികൾ ഉണ്ടായിരുന്നില്ല.

എന്നാൽ, സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുന്നതിനായി പത്മകുമാർ രേഖകളിൽ തിരുത്തലുകൾ വരുത്തി എന്നാണ് ഇവരുടെ മൊഴി. “സർക്കാരിന് ലഭിച്ച പോറ്റിയുടെ അപേക്ഷയാണ് ബോർഡിലേക്ക് നൽകിയത്” എന്ന പത്മകുമാറിന്റെ മൊഴിയിൽ എസ്.ഐ.ടി. കൂടുതൽ വ്യക്തത വരുത്താൻ ശ്രമിക്കും. അതേസമയം, കേസിലെ മറ്റൊരു പ്രതിയും ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും.