Home » Blog » Kerala » ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും കസ്റ്റഡിയിൽ വിട്ടു
unnikrishananpotti-680x450

ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുകയായിരുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനായി പ്രതികളെ രണ്ടു ദിവസം കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കൊല്ലം വിജിലൻസ് കോടതി അംഗീകരിക്കുകയായിരുന്നു.

കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ കട്ടിളപ്പാളി കേസിലാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ദ്വാരപാലക ശില്പ കേസിലാണ് കസ്റ്റഡിയിൽ ലഭിച്ചത്. സ്വർണ്ണക്കൊള്ളയിൽ ഉന്നതർക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കുന്നതിനാണ് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.