Home » Top News » Kerala » ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു; മൈസൂർ സ്വദേശി മരിച്ചു, 45 പേർക്ക് പരിക്ക്
d0a3044ddd217dc55d854d336a5a5c7fddb27adf5267df7fa76c4b0401df79b5.0

ശബരിമല തീർത്ഥാടകരുമായി പോയ ബസ് കാസർകോട് മാലോം കാറ്റംകവല മറ്റപ്പള്ളി വളവിൽ വച്ച് അപകടത്തിൽപ്പെട്ടു. ദാരുണമായ അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മൈസൂർ ചിഞ്ചിലക്കട്ടെ സ്വദേശി ഹരീഷ് (36) ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 45 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അപകടത്തിൽപ്പെട്ട എല്ലാവരും മൈസൂരിലെ ചിഞ്ചിലക്കട്ടെ ഗ്രാമത്തിൽ നിന്നുള്ള തീർത്ഥാടകരായിരുന്നു.