b20799a27a28eff76d2749563b682696fd41219625842bc097ace7452f186b0f.0

ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിമാന എഞ്ചിൻ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് നേടി റോൾസ് റോയ്‌സ് വ്യോമയാന ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ചു. ഹൈഡ്രജനെ ഇന്ധനമായി ഉപയോഗിക്കാൻ കഴിയുന്ന പ്രത്യേകതരം ഗ്യാസ് ടർബൈൻ എൻജിനാണ് കമ്പനി വികസിപ്പിച്ചത്.

ഈ പുതിയ എൻജിനിൽ, ഇന്ധനം എൻജിനിലേക്ക് എത്തുന്നതിനുമുമ്പ് ഹൈഡ്രജനെ മുൻകൂട്ടി ചൂടാക്കുന്ന ഒരു നൂതന രീതിയാണ് ഉപയോഗിക്കുന്നത്. ഇത് കൂടുതൽ സുസ്ഥിരമായ ജ്വലനത്തിനും കാര്യക്ഷമമായ ഊർജ്ജോത്പാദനത്തിനും കാരണമാകും. വ്യാവസായിക വിപ്ലവത്തിന്റെ നാലാം ഘട്ടത്തിലേക്ക് ലോകം കുതിക്കുമ്പോൾ, ഊർജ്ജമേഖലയാണ് പ്രധാന ചർച്ചാവിഷയം

കൽക്കരി പോലുള്ള പരമ്പരാഗത ഇന്ധനങ്ങളുമായി ബന്ധപ്പെട്ട കാർബൺ വികിരണം പോലെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ കാരണം, ലോകം കൂടുതൽ മികവേറിയ ബദൽ ഇന്ധനങ്ങളെ തേടാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഈ തിരച്ചിലിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ് ഹൈഡ്രജൻ. പ്രായോഗികമായി നടപ്പാക്കാൻ കഴിഞ്ഞാൽ, മികച്ച കാര്യക്ഷമതയും തീരെയില്ലാത്ത മലിനീകരണത്തോതുമുള്ള ഒരു ഇന്ധനമാണ് ഹൈഡ്രജൻ. വ്യവസായങ്ങളിൽ മാത്രമല്ല, ഗതാഗത മേഖലയിലും ഹൈഡ്രജൻ വലിയ പ്രതീക്ഷയാണ് നൽകുന്നത്. സമീപഭാവിയിൽ നമ്മുടെ ആകാശങ്ങൾ ഭരിക്കുന്നത് ഹൈഡ്രജൻ വിമാനങ്ങളാകുമെന്ന ചർച്ചകൾ സജീവമാണ്.

ലോകത്തെ ആദ്യ ഹൈഡ്രജൻ വിമാനം

ഹൈഡ്രജൻ ഇന്ധനത്തിന്റെ സാധ്യതകൾ തെളിയിച്ചുകൊണ്ട്, ‘സിറിയസ് ജെറ്റ്’ എന്ന പേരുള്ള ലോകത്തെ ആദ്യത്തെ ഹൈഡ്രജൻ അധിഷ്ഠിത വെർട്ടിക്കൽ ടേക്ക് ഓഫ് വിമാനം കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു. സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള സിറിയസ് ഏവിയേഷൻ ലിമിറ്റഡായിരുന്നു ഇതിന്റെ നിർമാതാക്കൾ. ഡിസൈൻ വർക്‌സ്, സ്‌റ്റോബർ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെ രൂപകൽപ്പന ചെയ്ത ഈ വിമാനം വിമാനങ്ങളുടെയും ഹെലിക്കോപ്റ്ററുകളുടെയും പറക്കൽ രീതികളെ സമന്വയിപ്പിച്ചാണ് പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *