Home » Blog » Kerala » വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റിന് അധ്യാപകർ പ്രേരിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി കണ്ണൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ
mc-do-680x450

സ്‌കൂളുകളിൽ ഹാജർ കുറവുള്ള കുട്ടികൾക്ക് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ അധ്യാപകർ പ്രേരിപ്പിക്കുന്നു എന്ന ഗുരുതര ആരോപണവുമായി സർക്കാർ ഡോക്ടർ. കണ്ണൂർ ചെങ്ങളായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറാണ് അധ്യാപകർക്കെതിരെ രൂക്ഷവിമർശനവുമായി സർക്കുലർ പുറത്തിറക്കിയത്.

ഹാജർ ക്രമീകരിക്കാനുള്ള എളുപ്പവഴിയായി മെഡിക്കൽ സർട്ടിഫിക്കറ്റുകളെ അധ്യാപകർ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഡോക്ടറുടെ ആരോപണം. ചികിത്സ തേടാത്ത കുട്ടികളോട് പോലും സർക്കാർ ആശുപത്രികളിൽ പോയി സർട്ടിഫിക്കറ്റ് വാങ്ങി വരാൻ അധ്യാപകർ നിർദ്ദേശിക്കുന്നു. ഇത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല, യഥാർത്ഥ രോഗികളെ ചികിത്സിക്കേണ്ട ഡോക്ടർമാരുടെ വിലപ്പെട്ട സമയം ഇത്തരം അനാവശ്യ കാര്യങ്ങൾക്കായി നഷ്ടപ്പെടുത്തുന്നുവെന്നും ഡോക്ടര്‍ പറയുന്നു. എന്നാൽ, ഈ സർക്കുലറിനെതിരെ അധ്യാപക സംഘടനകൾ ശക്തമായി രംഗത്തെത്തി. നിയമവിരുദ്ധമാണെങ്കിൽ പരിശോധിക്കാതെ സർട്ടിഫിക്കറ്റ് നൽകാൻ ഡോക്ടർ തയ്യാറാകരുതെന്നും അധ്യാപക സമൂഹത്തെ ആകെ അപമാനിക്കുന്ന ഇത്തരം പ്രസ്താവനകൾ പിൻവലിക്കണമെന്നും എഎച്ച്എസ്ടിഎ ആവശ്യപ്പെട്ടു.