New-Project-52-1-680x450.jpg

നിർമ്മിതബുദ്ധി ഉപയോഗിച്ച് തന്റെ മുഖഭാവങ്ങൾ മോർഫ് ചെയ്ത് അശ്ലീല വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചെന്ന പരാതിയുമായി തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി. ഒക്ടോബർ 27-ന് ഹൈദരാബാദ് സൈബർ ക്രൈം പൊലീസിൽ നൽകിയ പരാതിയിൽ, ചില വെബ്സൈറ്റുകൾ തൻ്റെ പേരിലും രൂപത്തിലും വ്യാജ ദൃശ്യങ്ങൾ സൃഷ്ടിച്ച് പ്രചരിപ്പിച്ചതായാണ് ചിരഞ്ജീവിയുടെ ആരോപണം.

സ്വകാര്യതയും അന്തസ്സും ലംഘിക്കുന്ന ഈ പ്രവൃത്തികൾ ഭരണഘടനയിലെ 21-ാം അനുച്ഛേദം ലംഘിക്കുന്നതാണെന്നും താരം വ്യക്തമാക്കി. “എന്റെ മുഖവും ശബ്ദവും അനധികൃതമായി ഉപയോഗിച്ച് അശ്ലീല ഉള്ളടക്കങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇത് എന്റെ പ്രതിച്ഛായയെയും വിശ്വാസ്യതയെയും തകർക്കാനുള്ള ശ്രമമാണ്,” – ചിരഞ്ജീവി പരാതിയിൽ പറഞ്ഞു. ഇത് ഒരു വ്യക്തിയെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, സമൂഹത്തിനെ മുഴുവനായും ബാധിക്കുന്ന ഭീഷണിയാണ്. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപ്പെടുമ്പോൾ അതിന് എത്ര അപകടകരമായ ഫലങ്ങൾ ഉണ്ടാകാമെന്ന് ഈ സംഭവം തെളിയിക്കുന്നു. ഇത് ഒറ്റപ്പെട്ട സംഭവം മാത്രമല്ലെന്നും, സംഘടിതമായ ഗൂഢാലോചനയാണെന്നും ജനങ്ങൾക്കിടയിൽ പതിറ്റാണ്ടുകളായി ഞാൻ നേടിയെടുത്ത വിശ്വാസവും സൽപ്പേരും തകർക്കാനാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *