mk_stalin.jpg

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഹാർ റാലിയിലെ തമിഴ്നാട് പരാമർശത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിമർശനവുമായി രം​ഗത്ത്. “പദവി മറന്ന് സംസാരിക്കരുത്” എന്നും, അദ്ദേഹം മുഴുവൻ ഇന്ത്യയുടെയും പ്രധാനമന്ത്രിയാണെന്ന് ഓർമ്മിപ്പിക്കേണ്ടി വരുന്നതിൽ വേദനയുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. ബിഹാറിൽ നിന്നുള്ളവരെ തമിഴ്‌നാട്ടിൽ ഉപദ്രവിക്കുന്നു എന്ന മോദിയുടെ പ്രസംഗത്തിലെ ആരോപണമാണ് സ്റ്റാലിനെ ചൊടിപ്പിച്ചത്. വോട്ടിനുവേണ്ടി ഒഡിഷയിലും ബിഹാറിലും തമിഴ്‌നാടിനെക്കുറിച്ച് വെറുപ്പ് പ്രചരിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു. ബിജെപിക്ക് തമിഴരോടുള്ള വെറുപ്പിനെ അപലപിച്ച സ്റ്റാലിൻ, പ്രധാനമന്ത്രി ജനക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ബിഹാറിലെ മുസഫർപൂർ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയ ആരോപണങ്ങളിൽ ഒന്നായിരുന്നു തമിഴ്നാടിനെക്കുറിച്ചുള്ള പരാമർശം. ഇതുകൂടാതെ, കോൺഗ്രസ്-ആർജെഡി സഖ്യം ഛഠ് പൂജയെ അപമാനിച്ചു എന്നും മോദി കുറ്റപ്പെടുത്തി. തേജസ്വിയും രാഹുലും അധികാരം തിരിച്ചുപിടിക്കാൻ വേണ്ടി സൗഹൃദം നടിക്കുകയാണെന്നും, ഇത് ബിഹാറിനെ കൊള്ളയടിക്കാനുള്ള തന്ത്രമാണെന്നും മോദി വിമർശിച്ചു. അതേസമയം,പ്രധാനമന്ത്രിയുടെ പ്രസ്താവനകളെ കോൺഗ്രസ് തള്ളിക്കളയുകയും, രാഹുലിന്റെ വാക്കുകൾ പ്രധാനമന്ത്രി വളച്ചൊടിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *