വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുവവോട്ടര്‍മാരുടെ പങ്കാളിത്തം ഉറുപ്പുവരുത്തുന്നതിനും തിരഞ്ഞെടുപ്പ് അവബോധം സൃഷ്ടിക്കുന്നതിനുമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ഇന്‍ ഹൗസ് വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. സബ്് കലക്ടര്‍ നിഷാന്ത് സിഹാര ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോബി അബ്രഹാം അദ്ധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) ബി. ജയശ്രീ, പ്രൊഫസര്‍. മേരി സജി ഡാനിയേല്‍, കോളേജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപല്‍ ഡോ. ആര്‍.ശില്‍പ തുടങ്ങിയവര്‍ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *