വെൽവെറ്റ് മെൻസ്ട്രൽ കപ്പ് മാറ്റത്തിന്റെ പുതിയ മുഖം

കൊച്ചി: ഈ മെൻസ്ട്രൽ ഹൈജീൻ ദിനത്തിൽ ആർത്തവമായി സംബന്ധിച്ച പുതുമകൾ അവതരിപ്പിക്കുക മാത്രമല്ല, ആളുകളിൽ അവബോധം സൃഷ്ടിച്ച് പുതിയൊരു തലത്തിലേക്കു മാറ്റുക കൂടി ചെയ്യുകയാണ് ആമസോൺ. സുരക്ഷിതമായും പരിസ്ഥിതി സൗഹാർദ്ധത്തോടെയും ഭയപ്പാട് ഇല്ലാതെയും പരമ്പരാഗത ആർത്തവ അനുബന്ധ ഉല്പന്നങ്ങൾക്ക് ബദൽ കണ്ടെത്താനുള്ള സ്ത്രീകളുടെ ആവശ്യത്തിൽ നിന്ന് ഉടലെടുത്തതാണ് വെൽവെറ്റ് മെൻസ്ട്രൽ കപ്പ് എന്ന ബ്രാൻഡ്.

ആർത്തവ സമയത്തെ പരിചരണം സ്ത്രികളെ സംബന്ധിച്ച് സുരക്ഷിതവും ഭൂമിയെ സംബന്ധിച്ച് മികച്ചതുമാണോ എന്ന ലളിതവും അതേ സമയം ശക്തവുമായ ചോദ്യത്തിൽ നിന്ന് ഉടലെടുത്തതാണ് മെൻസ്ട്രൽ കപ്പുകൾ. സൗകര്യം, ആത്മവിശ്വാസം, അവബോധം തുടങ്ങിയവ സംയോജിപ്പിച്ചുള്ള ഒരു ഉല്പന്നമാണ് ബ്രാൻഡിന്റെ സ്ഥാപകർ വിഭാവന ചെയ്തത്. ഉപയോഗിച്ച് ഉപേക്ഷിക്കുന്ന സാനിറ്ററി ഉൽപ്പന്നങ്ങൾക്ക് ബദലായി പുനരുപയോഗിക്കാവുന്ന ഒരു മാർഗമാണ് ഇങ്ങനെ മെഡിക്കൽ ഗ്രേഡ് സിലിക്കോണിൽ നിന്ന് തയ്യാറാക്കി അപകടകരമായ രാസവസ്തുക്കളിൽ നിന്നു മുക്തമായ രീതിയിൽ അവതരിപ്പിക്കുന്നത്.

ആമസോണിന്റെ പിന്തുണയോടെ സബ്‌സ്‌ക്രിപ്‌ഷൻ മോഡലുകൾ, പരിസ്ഥിതി സൗഹാർദ്ദ കിറ്റുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി 2025-ഓടെ ഒരു ദശലക്ഷം വനിതകളിലേക്ക് എത്താനാണ് വെൽവെറ്റ് ലക്ഷ്യമിടുന്നത്. ഉല്പന്ന നിര വിപുലമാക്കുക, വിദ്യാഭ്യാസ പരിപാടികൾ അവതരിപ്പിക്കുക, ആഗോള സാന്നിധ്യം ശക്തമാക്കുക തുടങ്ങിയവയാണ് ഭാവിയിലേക്കുള്ള ലക്ഷ്യങ്ങൾ.

More From Author

Leave a Reply

Your email address will not be published. Required fields are marked *