Home » Blog » Business » വീണ്ടും കുതിച്ചുകയറി സ്വർണ്ണവില; ഇന്ന് കൂടിയത് 4840 രൂപ
4

സ്വർണ വില വീണ്ടും കുതിച്ചുയർന്നു. കേരളത്തിൽ ഇന്നു രാവിലെ പവൻ വില 4840 രൂപ വർധിച്ച് 1,17,720 രൂപയിലെത്തി. 605 രൂപ ഉയർന്ന് 14,715 രൂപയാണ് ഗ്രാമിന്.

കഴിഞ്ഞയാഴ്ച ഔൺസിന് 4400 ഡോളർ നിലവാരത്തിലേക്ക് നിലംപൊത്തിയ രാജ്യാന്തര സ്വർണവില, വീണ്ടും 5000 ഡോളർ എന്ന നാഴികക്കല്ല് വീണ്ടെടുത്തതാണ് കേരളത്തിലും വില കൂടാനുള്ള കാരണം. വരുംദിവസങ്ങളിലും സ്വർണവില കൂടിയേക്കും.

കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) വില നിർണയപ്രകാരം 18 കാരറ്റിന് ഗ്രാമിന് ഇന്ന് 500 രൂപ കൂടി 12,160 രൂപയായി. 40 രൂപ ഉയർന്ന് 320 രൂപയാണ് വെള്ളിവില.

/**for adding 05-02-2026*/