Home » Blog » kerala Max » വിവാഹം കഴിഞ്ഞ് നാലാം മാസം നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ; തളിപ്പറമ്പിൽ നടുക്കം

കണ്ണൂർ തളിപ്പറമ്പിൽ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പം സ്വദേശി ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാര (22) ആണ് മരിച്ചത്. നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് ഇവർ താമസിച്ചിരുന്ന കരിമ്പത്തെ വീട്ടിലെ കിടപ്പുമുറിയുടെ ജനാലയിൽ സാന്ദ്രതാരയെ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അതിനു മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.

മരണത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് നിലവിൽ വ്യക്തതയില്ല. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.