വിവാദങ്ങൾക്കിടയിലും ചരിത്ര നേട്ടം; 100 കോടി തീയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രമായി എമ്പുരാന്‍ !

വിവാദങ്ങൾക്കിടയിൽ മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് പൃഥ്വിരാജ്-മോഹൻലാൽ ചിത്രമായ എമ്പുരാൻ. ചിത്രത്തിന്റെ ആ​ഗോളതലത്തിലുള്ള തീയറ്റർ ഷെയർ 100 കോടി കടന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നത്.

മോഹൻലാലാണ് സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യസംഭവം എന്നാണ് മോഹൻലാൽ ഈ നേട്ടത്തേക്കുറിച്ച് പറഞ്ഞത്. നേരത്തേ ചിത്രം അഞ്ച് ദിവസംകൊണ്ട് 200 കോടി ആ​ഗോള കളക്ഷൻ നേടിയിരുന്നു.

ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.

അതേസമയം ട്രാക്ക് ടോളിവുഡിന്‍റെ കണക്കനുസരിച്ച് റോബോ എന്ന 2010 ചിത്രത്തിലൂടെ തമിഴ് സിനിമയാണ് സൗത്ത് ഇന്ത്യയില്‍ ആദ്യമായി 100 കോടി ഷെയര്‍ നേട്ടം കൈവരിച്ചത്. ബാഹുബലിയിലൂടെ തെലുങ്ക് സിനിമയും കെജിഎഫിലൂടെ കന്നഡ സിനിമയും സമാന നേട്ടം സ്വന്തമാക്കിയിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *