Home » Blog » Kerala » ​വിഴിഞ്ഞത്തെ അതിക്രൂരമായ കൊലപാതകം: ലഹരി മാഫിയയ്ക്കും അക്രമികൾക്കുമെതിരെ രൂക്ഷ പ്രതികരണവുമായി താരം.
images - 2026-04-17T175018.428

തിരുവനന്തപുരം വിഴിഞ്ഞത്ത് യുവാവിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടി അനുശ്രീ രംഗത്തെത്തി. മുക്കോലയിലെ ബാറിന് സമീപം ആൾക്കൂട്ടം നോക്കിനിൽക്കെ സുമൻ എന്ന യുവാവിനെ സഹോദരങ്ങൾ ചേർന്ന് തല്ലിക്കൊന്ന വീഡിയോ കണ്ടതിനു പിന്നാലെയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ താരം തന്റെ പ്രതിഷേധം അറിയിച്ചത്. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ആരെയും എന്തും ചെയ്യാമെന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും, കൊലപാതകം പോലും ലാഘവത്തോടെയാണ് അക്രമികൾ കാണുന്നതെന്നും അനുശ്രീ വിമർശിച്ചു.

 

നാട്ടിൽ നിയമങ്ങൾ ആർക്ക് വേണ്ടിയാണെന്നും എന്ത് നിയമമാണ് ഇവിടെയുള്ളതെന്നും താരം വൈകാരികമായി ചോദിച്ചു. കള്ളും കഞ്ചാവും ഉപയോഗിച്ച് കാണിച്ചുകൂട്ടുന്ന തെമ്മാടിത്തരങ്ങൾ ദൈവത്തിന്റെ സ്വന്തം നാടിന് കഷ്ടമാണെന്നും അനുശ്രീ കുറിച്ചു. സംഭവത്തിൽ പ്രതികളായ അച്ചു, അനന്തു എന്നീ സഹോദരങ്ങളെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ആൾക്കൂട്ടം നോക്കിനിൽക്കെ നടന്ന ഈ അതിക്രൂരമായ കൊലപാതകം വലിയ ജനരോഷത്തിനാണ് കാരണമായിരിക്കുന്നത്.