Home » Blog » Kerala » വിലകുറഞ്ഞാലും ഗുണം കുറവില്ല; ജനൗഷധി മരുന്നുകൾ മോശമാണോ? അല്ലെന്ന് പഠനം
medicines-680x450

ർക്കാർ സൗജന്യമായും കുറഞ്ഞ നിരക്കിലും ലഭ്യമാക്കുന്ന ജെനറിക് മരുന്നുകൾക്ക് വിലകൂടിയ ബ്രാൻഡഡ് മരുന്നുകളുടെ അതേ ഗുണനിലവാരവും കാര്യക്ഷമതയും ഉണ്ടെന്ന് പഠനത്തിൽ തെളിഞ്ഞു. ‘മിഷൻ ഫോർ എത്തിക്സ് ആൻഡ് സയൻസ് ഇൻ ഹെൽത്ത്’ നടത്തിയ സമഗ്രമായ താരതമ്യ പഠനത്തിലാണ് ഈ നിർണ്ണായക കണ്ടെത്തൽ.

വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള മരുന്നുകൾ ഉൾപ്പെടെ 22 വിഭാഗങ്ങളിലായി 131 മരുന്നുകളാണ് പഠനവിധേയമാക്കിയത്. ഇവയെല്ലാം ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമായ ഫലം നൽകുന്നവയാണെന്ന് കണ്ടെത്തി. മരുന്നുകളുടെ ഗുണനിലവാരത്തിന് അവയുടെ വിലയുമായി യാതൊരു ബന്ധവുമില്ല. ഒരു രൂപ വിലയുള്ള ടാബ്ലെറ്റും പത്ത് രൂപയുടെ ടാബ്ലെറ്റും ലാബ് പരിശോധനകളിൽ ഒരേപോലെ മികച്ച ഫലം നൽകി. ജെനറിക് മരുന്നുകളെ അപേക്ഷിച്ച് ബ്രാൻഡഡ് മരുന്നുകൾക്ക് 5 മുതൽ 14 മടങ്ങ് വരെ വില കൂടുതലാണ്.

വില കുറഞ്ഞ മരുന്നുകൾ മോശം ഫലം നൽകുന്നുവെന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും പഠനത്തിലൂടെ കണ്ടെത്തിതയായി ക്ലിനീഷ്യൻ-ശാസ്ത്രജ്ഞനും MESHന്റെ പ്രസിഡന്റുമായ ഡോ. സിറിയക് ആബി ഫിലിപ്സ് പറഞ്ഞു. ഇത്തരം മരുന്നുകളുടെ ഗുണനിലവാരം മികച്ചതാണെന്ന് ഞങ്ങളുടെ പഠനം കാണിക്കുന്നു. അതിലും പ്രധാനമായി, ഇത് ജനറിക്‌സിനെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കുന്നു. ബ്രാൻഡഡ് മരുന്നുകൾ വാങ്ങാൻ കഴിയാത്ത രോഗികൾക്ക് സുരക്ഷിതമായി ബ്രാൻഡഡ് ജനറിക്‌സോ കേരള സർക്കാർ നൽകുന്ന സൗജന്യ മരുന്നുകളോ തെരഞ്ഞെടുക്കാം,’ അദ്ദേഹം പറഞ്ഞു.