Home » Blog » Kerala » വിദ്യാലയങ്ങളെ സർക്കാർ അടച്ചു പൂട്ടലിൽ നിന്ന് മികവിൻ്റെ കേന്ദ്രങ്ങളാക്കി : മന്ത്രി എം ബി രാജേഷ്
images (22)

ഒരു വിദ്യാലയത്തേയും അടച്ചു പൂട്ടിക്കാതെ സർക്കാർ ഏറ്റെടുത്ത് മികവിൻ്റെ കേന്ദ്രങ്ങളാക്കിയെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലിമെൻ്ററി വകുപ്പ് മന്ത്രി എം ബി രാജേഷ്. അകിലാണം ഗവ.എൽപി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 2002ൽ മൂവായിരത്തോളം വിദ്യാലയങ്ങളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിട്ടത്. 2016 മുതൽ അവ മികവിൻ്റെ പാതയിലേക്ക് ഉയർന്നുവെന്നും മന്ത്രി പറഞ്ഞു. പത്ത് വർഷം കൊണ്ട് അയ്യായിരം കോടി രൂപയാണ് സർക്കാർ പൊതു വിദ്യാഭ്യാസ മേഖലയിൽ വിനിയോഗിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തൃത്താല മണ്ഡലത്തിൽ 22 വിദ്യാലയങ്ങൾക്കാണ് കെട്ടിടം നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചത്. അതിൽ 18 വിദ്യാലയങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു. അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ഗവ.എൽപി സ്കൂളിന് മന്ത്രി എം ബി രാജേഷിൻ്റെ ശ്രമഫലമായി വിദ്യാഭ്യാസ വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 90 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.

ചടങ്ങിൽ തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വിബിലേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സുധീഷ് കുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശർമിള , സ്ഥിരം സമിതി അധ്യക്ഷരായ ഷിജില രതീഷ്, എം ജി രാജഗോപാലൻ, പി മണികണ്ഠൻ,

എഇഒ കെ പ്രസാദ്,സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി കനകാംബിക, പി ടി എ പ്രസിഡൻ്റ് മുഹമ്മദ് ഹനീഫ, വിദ്യാർത്ഥികൾ, അധ്യാപകർ , തുടങ്ങിയവർ പങ്കെടുത്തു.