images (16)

റാഞ്ചിയിൽ ഒക്ടോബർ 24 മുതൽ ഡിസംബർ 2 വരെ നടക്കുന്ന അണ്ടർ 15 ബോയ്‌സ് ആൻഡ് ഗേൾസ് ഇന്ത്യൻ ടീം വോളിബോൾ സെലക്ഷൻ ട്രയലിലേക്ക് കേരളത്തിൽ നിന്ന് നാല് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും തെരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 15 ബോയ്സ് വിഭാഗത്തിൽ കോട്ടയം ഗിരിദീപം ബഥനി എച്ച്.എസ്.എസ്.എസിലെ എഡ്വിൻ പോൾ സിബിയും കോഴിക്കോട് ജി.എച്ച്.എസ്.എസ് പയ്യാമ്പറയിലെ മാനവ് ബിജുവും തൃശ്ശൂർ സി.ജെ.എം.എ എച്ച്.എസ്.എസ് വരന്തരപ്പള്ളിയിലെ നെവിൽ കൃഷ്ണ എമ്മും അതേ സ്കൂളിലെ ആദിജ്യോതീശ്വർ പി.എസ്സും അണ്ടർ 15 ഗേൾസ് വിഭാഗത്തിൽ തലശ്ശേരി ജി.ടി.എച്ച്.എസ്.എസിലെ വൈഷ്ണവി സത്യനും പാലക്കാട് കൊല്ലങ്കോട് വൈ.എം.ജി.എച്ച്.എസിലെ ശ്രീനിധിയുമാണ് തെരഞ്ഞെടുക്കപ്പെട്ടവർ.

ചൈനയിൽ നടക്കുന്ന മീറ്റിനായാണ് സെലക്ഷൻ. ഇവർക്ക് ജാർഖണ്ഡിലെ റാഞ്ചിയിലെത്താനുള്ള ട്രെയിൻ ടിക്കറ്റ് കൺഫോം അല്ലായിരുന്നു. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് വിമാന ടിക്കറ്റ് എടുത്തുനൽകി. സാമ്പത്തിക പ്രയാസത്താൽ ഇതിൽ പലരും പോകേണ്ടന്ന് തീരുമാനിച്ചിരുന്നു. എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ ഇവർക്ക് തുണയായി. സംഘം നാളെ ഉച്ചയ്ക്ക് 11.30ന് നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *