വിജയ് ചിത്രം ജനനായകൻ; പുതിയ അപ്ഡേറ്റ് പുറത്ത്

വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജനനായകൻ. എച്ച് വിനോദാണ് ചിത്രത്തിൻ്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് ആണ് പുറത്ത് വരുന്നത്. ജനുവരിയിൽ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തില്‍ വിജയ്‍യുടെ ഭാഗം ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്‍ഡേറ്റ് സൂചിപ്പിക്കുന്നത്.

അതേസമയം ജൂണോടെ ജനനായകന്റെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് സിനിമാ അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ,പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് എത്തുന്നത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്.

ദ ഗോട്ടാണ് വിജയ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. വമ്പൻ വിജയമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ദ ഗോട്ട് ആഗോളതലത്തില്‍ 456 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നത്. വെങ്കട് പ്രഭുവാണ് ചിത്രത്തിൻ്റെ സംവിധാനം നിര്‍വഹിച്ചത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *