Home » Blog » Cinema » “വിജയ്‌യുടെയും തൃഷയുടെയും സ്വകാര്യ ജീവിതം വലിയ വിഷയമാക്കേണ്ടതില്ല, അത് ജനങ്ങളെ ഒരു തരത്തിലും ബാധിക്കുന്നതല്ല”; ഖുശ്ബു
6

ചെന്നൈ:  ചലച്ചിത്ര താരങ്ങളായ വിജയ്യെയും തൃഷയേയും ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളിൽ പ്രതികരണവുമായി നടി ഖുശ്ബു സുന്ദർ. ഇരുവരും ഒരു വിവാഹ ചടങ്ങിൽ ഒന്നിച്ചു പങ്കെടുത്തതിനെത്തുടർന്ന് ഉയർന്ന വിവാദങ്ങൾ അനാവശ്യമാണെന്നാണ് ഖുശ്ബു പറയുന്നത്. “വ്യക്തിജീവിതം ഓരോരുത്തരുടെയും സ്വകാര്യമായ കാര്യമാണ്. അത് പൊതുജനങ്ങളെ ബാധിക്കാത്തിടത്തോളം കാലം ചർച്ച ചെയ്യേണ്ടതില്ലഎന്നാണ് ഖുശ്‌ബു പറയുന്നത്.

“തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് വളരെയധികം ആവേശം ഉണ്ട്. നടൻ വിജയ് അടുത്തിടെ തൃഷ കൃഷ്ണനൊപ്പം ഒരു ചടങ്ങിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്?” എന്നായിരുന്നു ഖുശ്ബു നേരിട്ട ഒരു ചോദ്യം.

എന്നാൽ, ഇത്തരം വിവാദങ്ങൾ വിജയ്‌യുടെ ജനപ്രീതിയെ ബാധിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നാണ് ഖുശ്ബു പറഞ്ഞത്. “ഇത് ആരുടെയും വ്യക്തിപരമായ ജീവിതത്തെ ബാധിക്കുമെന്ന് താൻ കരുതുന്നില്ല. അദ്ദേഹം ഒരു മനുഷ്യനാണ്. അദ്ദേഹം ഒരു നേതാവാണോ അല്ലയോ എന്നത് പ്രശ്നമല്ല. നമ്മെപ്പോലെ ഒരു സാധാരണക്കാരനാണ്. ജനങ്ങളുടെ വ്യക്തിപരമായ ജീവിതവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. തിരഞ്ഞെടുപ്പിനെ സംബന്ധിച്ചു പറയുകയാണെങ്കിൽ എപ്പോൾ എവിടെ വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്കറിയാം.” – ഖുശ്ബു കൂട്ടിച്ചേർത്തു.

താരങ്ങളുടെ സ്വകാര്യ ജീവിതം എന്തിനാണ് ഇത്ര വലിയ കാര്യമാക്കുന്നത് എന്നായിരുന്നു ഖുശ്ബു ഇതിനോട് പ്രതികരിച്ചത്. “ഈ സംഭവത്തിൽ ആളുകൾക്ക് എന്തു ചെയ്യാനുണ്ടെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതവരുടെ വ്യക്തിപരമായ ജീവിതമാണ്. അവരുടെ വ്യക്തിപരമായ ജീവിതം ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ, നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാം. അവരുടെ വ്യക്തിപരമായ ജീവിതത്തിന് ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. എന്തിനാണ് ആളുകൾ ഇതിനെ ഒരു വലിയ വിഷയമാക്കുന്നത്? അവർ അവരുടെ സ്വന്തം ജീവിതം കാണും. ആളുകളെ ഒരു തരത്തിലും ബാധിക്കുന്നില്ല.” – എന്നായിരുന്നു ഖുശ്ബുവിന്റെ വാക്കുകൾ.