Home » Blog » Cinema » വിജയ്‌യും തൃഷയും തമ്മിൽ ഇപ്പോൾ നല്ല ബന്ധത്തിലല്ല; പിറന്നാളാശംസകളില്ല, ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് നടി
17

വിജയ്‌‌യുടെ 52-ാം പിറന്നാൾ ദിനത്തില്‍ പതിവായുള്ള ആശംസകള്‍ നേരാതെ തൃഷ. എല്ലാ വർഷവും മനോഹരമായൊരു ചിത്രവുമായി വിജയ്ക്ക് ആശംസകൾ നേരാറുണ്ട് തൃഷ. കഴിഞ്ഞവർഷം തൃഷയുടെ വളർത്തു നായയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് തൃഷ, ദളപതിക്കുള്ള ആശംസകൾ അറിയിച്ചത്. ‌എന്നാൽ ഇത്തവണ, തൃഷ വിജയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളൊന്നും പങ്കുവച്ചില്ല.

എന്തുകൊണ്ടാണ് തൃഷ വിജയ്ക്ക് ആശംസകൾ അറിയിക്കാത്തത് എന്നാണ് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്. അതിനിടെ തൃഷ, വിജയ്‌യെ ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്തതായും ആരാധകർ ചൂണ്ടിക്കാട്ടുന്നു. തൃഷയുടെ ഫോളോയിങ് ലിസ്റ്റിൽ ഇപ്പോൾ വിജയ് ഇല്ല. അടുത്തിടെയാണ് അവർ അൺഫോളോ ചെയ്തതെന്നാണ് ചില നെറ്റിസൺസിന്റെ വാദം. വിജയ്‌യും തൃഷയും തമ്മിൽ ഇപ്പോൾ നല്ല ബന്ധത്തിലല്ലെന്നും അവർ പറയുന്നു.

എന്നാൽ, നേരത്തെ തന്നെ തൃഷ മുഖ്യമന്ത്രിയെ അൺഫോളോ ചെയ്തിരുന്നുവെന്ന് ഒരു വിഭാ​ഗം ആരാധകർ വാദിക്കുന്നു. സൂര്യയ്ക്കൊപ്പമെത്തിയ കറുപ്പ് ആണ് തൃഷയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.