Home » Blog » Kerala » വിജയ്ക്ക് വീണ്ടും തിരിച്ചടി;, ചെ​ന്നൈ ടി ​ന​ഗ​റി​ൽ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിന് കേസെടുത്ത് പോലീസ്
13

ചെ​ന്നൈ: തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നു. ഇതിനിടെ, അ​നു​മ​തി​യി​ല്ലാതെ റോ​ഡ് ഷോ ​ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌ക്കെ​തി​രെ പൊലീ​സ് കേ​സെ​ടു​ത്തു. ചെ​ന്നൈ ടി ​ന​ഗ​റി​ൽ റോ​ഡ് ഷോ ​ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് വി​ജ​യ്‌ക്കെ​തി​രെ ചെ​ന്നൈ മാ​മ്പ​ലം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വി​ജ​യ്‌യെ കൂ​ടാ​തെ പാ​ർ​ട്ടി​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ടി ന​ഗ​ർ സ്ഥാ​നാ​ർ​ഥി​യു​മാ​യ എ​ൻ.​ആ​ന​ന്ദ്, ദ​ക്ഷി​ണ ചെ​ന്നൈ ജി​ല്ല സെ​ക്ര​ട്ട​റി അ​പ്പു​നു എ​ന്നി​വ​ർ​ക്കെ​തി​രെ​യും കേസ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. നി​ശ്ചി​ത വേ​ദി​യി​ൽ പ​രി​പാ​ടി ന​ട​ത്താ​ൻ മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്.