tata-sierra-680x450.jpg (1)

ടുത്ത കുറച്ച് മാസങ്ങൾ ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും. നവംബർ മുതൽ ജനുവരി വരെയുള്ള കാലയളവിൽ നിരവധി പ്രമുഖ കാർ നിർമ്മാതാക്കൾ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നുണ്ടെങ്കിലും, ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നത് രണ്ട് മുൻനിര മോഡലുകളുടെ തിരിച്ചുവരവാണ്. ടാറ്റ സിയറയും റെനോ ഡസ്റ്ററുമാണ് തിരിച്ചെത്തുന്നത്.

സിയറയുടെ തിരിച്ചുവരവ്: നവംബർ 25ന്

1991 മുതൽ 2003 വരെ ഇന്ത്യൻ വിപണിയിലെ ഏറ്റവും സ്റ്റൈലിഷും പ്രീമിയവും ആയ എസ്‌യുവികളിൽ ഒന്നായിരുന്നു ടാറ്റ സിയറ. നീണ്ട ഇടവേളയ്ക്ക് ശേഷം, പുതിയ രൂപഭാവത്തോടെ നവംബർ 25 ന് സിയറ പുറത്തിറക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് സ്ഥിരീകരിച്ചു.

പുതിയ സിയറ ഐസിഇ, ഇലക്ട്രിക് എന്നീ രണ്ട് വേരിയൻ്റുകളിലും പുറത്തിറങ്ങും. 2023 ഓട്ടോ എക്‌സ്‌പോയിൽ ഒരു കൺസെപ്റ്റായി പ്രദർശിപ്പിച്ചതുമുതൽ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഡലാണിത്. പുതിയ സിയറയിൽ, ആൽപൈൻ വിൻഡോകൾ, ഉയർന്ന സെറ്റ് ബോണറ്റ്, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ എന്നിവയുൾപ്പെടെ യഥാർത്ഥ മോഡലിൽ നിന്നുള്ള നിരവധി സ്റ്റൈലിംഗ് ഘടകങ്ങൾ നിലനിർത്തിയിട്ടുണ്ട്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മോട്ടോർ, 1.5 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ ടർബോ-പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ പവർ മിൽ എന്നിവ ഉൾപ്പെടുന്ന എഞ്ചിൻ ഓപ്ഷനുകളാകും പുതിയ സിയറയ്ക്ക് കരുത്ത് പകരുക.

ഡസ്റ്റർ: പൂർണ്ണമായും ആധുനിക രൂപത്തിൽ ജനുവരി 26 ന്

ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായിരുന്നു ഡസ്റ്റർ. ഈ ദശകത്തിൻ്റെ തുടക്കത്തിൽ നിർത്തലാക്കിയെങ്കിലും, രാജ്യത്തെ നിരവധി എസ്‌യുവി പ്രേമികളെ ആകർഷിച്ച മോഡലായിരുന്നു ഇത്.

അടുത്ത വർഷം ജനുവരി 26 ന് ഡസ്റ്ററിനെ പൂർണ്ണമായും ആധുനിക രൂപത്തിൽ റെനോ തിരികെ കൊണ്ടുവരും. നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് ഇതിൻ്റെ ഡിസൈൻ പൂർണ്ണമായും പുതുക്കിയിട്ടുണ്ട്. പുതിയ എസ്‌യുവി മുമ്പത്തേക്കാൾ വലുതും വീതിയും ഉയരവുമുള്ളതായി കാണപ്പെടുന്നു, ഒപ്പം നിരവധി പുതിയ സവിശേഷതകളും ഇതിന് നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണികളിൽ 1.3 ലിറ്റർ, 1.6 ലിറ്റർ ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകളോടെയാണ് പുതുതലമുറ റെനോ ഡസ്റ്റർ വരുന്നത്. 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ഇതിനുണ്ട്. ഇന്ത്യയിലേക്ക് വരുന്ന മോഡലും ഈ പവർട്രെയിൻ ഓപ്ഷനുകളോടെയാകും എത്തുക എന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *