വാട്ടർ പ്യുരിഫയർ റിപ്പയർ ചെയ്യാത്തത് സേവനത്തിലെ ന്യൂനത; ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ചു

സർവീസ് കരാർ (എ എം സി) ഉണ്ടായിരുന്നിട്ടും കുടിവെള്ളത്തിന് ഉപയോഗിച്ചിരുന്ന വാട്ടർ പ്യുരിഫയർ റിപ്പയർ ചെയ്യാത്തത് സേവനത്തിലെ ന്യൂനതയാണെന്ന ഉപഭോക്താവിന്റെ പരാതിയിൽ നഷ്ട പരിഹാരവും കോടതി ചെലവും നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു.

യൂറേക്ക ഫോർബ്സ് ലിമിറ്റഡ് കമ്പനിക്കെതിരെ എറണാകുളം, കോതമംഗലം സ്വദേശി അജീഷ് കെ. ജോൺ നൽകിയ പരാതിയിലാണ് ഉത്തരവ്.

കുടിവെള്ളം ശുദ്ധികരണത്തിനുള്ള ‘ഡോ. ആക്വാഗാർഡ് മാഗ്‌നാ യു.വി’ വാട്ടർ പ്യൂരിഫയർന്റെ വാർഷിക സർവീസ് കരാർ (AMC) പൂർണമായി പാലിക്കാതിരുന്നതും, ഉപഭോക്താവിന്റെ പരാതികൾ അവഗണിച്ചതും മൂലം കമ്പനി ഉപഭോക്തൃ അവകാശലംഘനമാണ് നടത്തിയതെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

ഉപഭോക്താവിന് സേവനം നിഷേധിച്ചതും പരാതികൾക്ക് മറുപടി നൽകാതിരുന്നതും സർവ്വീസ് റദ്ദാക്കിയതും അന്യായമായ വ്യാപാര രീതിയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഉപഭോക്താവിന് ഉണ്ടായ മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് 25,000/- രൂപയും കൂടാതെ 5,000/- രൂപ കോടതി ചെലവായും 45 ദിവസത്തിനകം നൽകാൻ എതിർകക്ഷിക്ക് ഉത്തരവ് നൽകി.

More From Author

Leave a Reply

Your email address will not be published. Required fields are marked *