Home » Blog » kerala Max » വന്യജീവി ആക്രമണം തടയാൻ നടപടി; ചിന്നക്കനാലിൽ റാപ്പിഡ് റെസ്‌പോൺസ് ടീം

ചിന്നക്കാനാലിലെ വന്യജീവി ആക്രമണത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) രൂപീകരിച്ച് വനം വകുപ്പ്. ദേവികുളം റേഞ്ചിലെ ചിന്നക്കനാല്‍ സെക്ഷന് കീഴില്‍ സൂര്യനെല്ലി ആസ്ഥാനമാക്കിയാണ് പുതിയ ആര്‍ആര്‍ടി പ്രവര്‍ത്തിക്കുക. ഹൈറേഞ്ച് സര്‍ക്കിളില്‍ നിന്ന് 11 ഓഫീസര്‍മാരെ ഉള്‍പ്പെടുത്തിയാണ് മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷന് കീഴില്‍ സൂര്യനെല്ലി ആസ്ഥാനമാക്കി റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചാണ് വനം വകുപ്പ് ഉത്തരവിറക്കിയത്.വന്യജീവി ശല്യം രൂക്ഷമായ ചിന്നക്കാനാൽ മേഖലയിൽ ഒരു മാസം മുമ്പ് കാട്ടാന ആക്രമണത്തില്‍ മാരി എന്ന സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മനുഷ്യ-വന്യജീവി സംഘര്‍ഷം അതിരൂക്ഷമായ സാഹചര്യത്തില്‍ റാപ്പിഡ് റസ്‌പോണ്‍സ് ടീം അടിയന്തരമായി രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് സർക്കാർ നടപടി.വന്യജീവി ശല്യം രൂക്ഷമായ ചിന്നക്കാനാൽ മേഖലയിൽ ഒരു മാസം മുമ്പ് കാട്ടാന ആക്രമണത്തില്‍ മാരി എന്ന സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മനുഷ്യ-വന്യജീവി സംഘര്‍ഷം അതിരൂക്ഷമായ സാഹചര്യത്തില്‍ റാപ്പിഡ് റസ്‌പോണ്‍സ് ടീം അടിയന്തരമായി രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നടപടി.സൂര്യനെല്ലിയിലെ ജനവാസ മേഖലയില്‍ രണ്ട് കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്. കനത്ത മൂടല്‍മഞ്ഞ് കാരണം കാട്ടാനകളെ കാണാന്‍ മാരിക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കാട്ടാന യുവതിയെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.