Home » Blog » Kerala » വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ
images (63)

കോഴിക്കോട്: വടകര കാഫിർ സ്‌ക്രീൻഷോട്ട് വിവാദക്കേസിൽ ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം കണ്ണങ്കുഴി ബ്രാഞ്ചംഗവുമായ അമലിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ അമലിനെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. വ്യാജ സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചതിൽ അമലിന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വിവാദമായ വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് ‘റെഡ് ബറ്റാലിയൻ’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തത് അമലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. തുടർന്നാണ് അറസ്റ്റ്.