Home » Blog » Kerala » വഖഫ് ബോർഡ് അമുസ്ലീം അംഗങ്ങളുടെ നിയമനം; സുപ്രിംകോടതി വിധിക്ക് ശേഷമെന്ന് സംസ്ഥാന സർക്കാർ
12

തിരുവനന്തപുരം: വഖഫ് ബോർഡിലെ അമുസ്ലീം അംഗങ്ങളുടെ നിയമനത്തിൽ നിലപാട് തിരുത്തി സംസ്ഥാന സർക്കാർ. വഖഫ് ബോർഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രിംകോടതി വിധിക്ക് ശേഷമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. വഖഫ് ബോർഡിൽ സങ്കീർണ്ണത സൃഷ്ടിക്കാനില്ലെന്ന് അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു.

അതേസമയം, ബോർഡിലെ ഒഴിവ് ആദ്യം നികത്തിക്കൂടെയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. നോമിനേറ്റ് ചെയ്ത അംഗങ്ങളെ ബുദ്ധിമുട്ടിക്കാനില്ല. സർക്കാരിന്റെ അധികാരം ഉപയോഗിച്ച് മറ്റ് അംഗങ്ങളെ നിയമിക്കാം. ബോർഡ് പുനസംഘടിപ്പിക്കുന്നതും സർക്കാരിന്റെ അധികാരമെന്നും ഹൈക്കോടതി പറഞ്ഞു.