ലോക പരിസ്ഥിതി ദിനം:  കാർത്തികപ്പള്ളി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷതൈകൾ നട്ടു

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കാർത്തികപ്പള്ളി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പോരാടാം പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ എന്ന സന്ദേശം ഉയർത്തിയാണ് ഇത്തവണത്തെ പരിസ്ഥിതി ദിനാഘോഷം. തോട്ടുകടവ് യു.പി സ്കൂളിൽ മുന്തിയ ഇനം ആപ്പിൾ ചാമ്പ, പേര, വെസ്റ്റ് ഇൻഡീസ് ചെറി എന്നീ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചായിരുന്നു പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചത്. കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാഭായി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ബിനു ഷാംജി അധ്യക്ഷനായി. കൃഷി ഓഫീസർ സുജ, അസിസ്റ്റന്റ് കൃഷി ഓഫീസർ ശരത്, പഞ്ചായത്ത് സെക്രട്ടറി ടി ശ്രീകാന്ത്, സ്കൂൾ ഹെഡ്മിസ്ട്രസ് യമുന, അധ്യാപകർ,അനധ്യാപകർ, വിദ്യാർഥികൾ,  മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *