Home » Blog » Kerala » ലൈംഗിക പീഡന പരാതി; പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്‌
7

ലൈംഗിക പീഡന പരാതിയെ തുടർന്ന് പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്‌. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ് പ്രശോഭ് വത്സൻ. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രശോഭിനെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും. സംഭവത്തിനുശേഷം പ്രശോഭ് ഒളിവിലാണ്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തി ബലമായി പീഡിപ്പിച്ചെന്നാണ് പരാതി.

പ്രശോഭിനെതിരെ കഴിഞ്ഞദിവസമാണ് ദളിത് യുവതി ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയത്. തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ നിന്ന് പ്രശോഭിനെ പുറത്താക്കിയത്. പ്രശോഭിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ തന്നെ ഉടനടി നടപടി സ്വീകരിച്ചെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പറഞ്ഞു. ഇത്തരത്തില്‍ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങളിലെ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നും അത്തരക്കാര്‍ പാര്‍ട്ടിയില്‍ തുടരേണ്ടതില്ലെന്ന തീരുമാനത്തിലാണ് നടപടിയെന്നും എ തങ്കപ്പന്‍ പറഞ്ഞു. പ്രശോഭിന് കാര്യമായ ചുമതല പാർട്ടിയിലില്ലെന്ന് അദേഹം പറഞ്ഞു.