Home » Blog » Kerala » ലാലേട്ടൻ തൊട്ടാൽ ഇലക്ട്രോണിക് ഉപകരണങ്ങൾ പണിമുടക്കും; മോഹൻലാലിന്റെ അപൂർവ ശാരീരിക പ്രത്യേകതയെക്കുറിച്ച് വെളിപ്പെടുത്തൽ
MOHANLAL--680x450

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ് – മോഹൻലാൽ ചിത്രം ‘ദൃശ്യം 3’ മെയ് 21-ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ തിരക്കുകൾക്കിടയിൽ ഒരു അഭിമുഖത്തിൽ തന്നിലെ ഒരു കൗതുകകരമായ പ്രത്യേകതയെക്കുറിച്ച് മോഹൻലാൽ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

 

താൻ അടുത്തുചെന്നാൽ ഇലക്‌ട്രോണിക് ഉപകരണങ്ങൾ കേടായിപ്പോകുന്ന ഒരു പ്രതിഭാസത്തെക്കുറിച്ചാണ് മോഹൻലാൽ മനസ് തുറന്നത്. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ താൻ മോണിറ്ററിന് അരികിലേക്ക് പോയാൽ അത് കൈകാര്യം ചെയ്യുന്നവർ മാറിനിൽക്കാൻ ആവശ്യപ്പെടാറുണ്ടെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. തന്റെ ശരീരത്തിലെ സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയുടെ പ്രശ്‌നമാകാം ഇതിന് കാരണമെന്നും, സ്വന്തം ഫോണും ടെലിവിഷനുമെല്ലാം ഇത്തരത്തിൽ വേഗത്തിൽ കേടാകാറുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.

 

അഭിമുഖം പുറത്തുവന്നതോടെ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. “ലാലേട്ടൻ തൊട്ടാൽ ഒന്നും കേടാകില്ല, എല്ലാം പൊന്നാവുകയേ ഉള്ളു” എന്ന സ്നേഹപ്രകടനങ്ങളുമായി ആരാധകർ കമന്റ് ബോക്സുകളിൽ നിറയുകയാണ്.

 

ആദ്യ രണ്ട് ഭാഗങ്ങളുടെയും വൻ വിജയത്തിന് ശേഷം എത്തുന്ന മൂന്നാം ഭാഗത്തിലും മീന, എസ്തർ അനിൽ, അൻസിബ തുടങ്ങിയ പഴയ താരനിരയ്ക്കൊപ്പം മുരളി ഗോപി, ആശ ശരത്, സിദ്ദിഖ്, സാന്തി മായാദേവി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും പുതിയ നീക്കങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം.