indian-army-680x450.jpg

പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളായ ലഷ്‌കറെ തൊയ്ബ (LeT), ജെയ്‌ഷെ മുഹമ്മദ് എന്നിവർ ഇന്ത്യക്കെതിരെ, പ്രത്യേകിച്ച് ജമ്മു കശ്മീരിൽ, സംഘടിത ആക്രമണ പരമ്പരകൾക്ക് തയ്യാറെടുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാകിസ്താന്റെ പിന്തുണയോടെയുള്ള ഭീകരപ്രവർത്തനങ്ങൾ വർധിക്കുന്നതിൽ സുരക്ഷാ ഏജൻസികൾക്ക് കടുത്ത ആശങ്കയുണ്ട്.

പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന ഭീകരവിരുദ്ധ ഓപ്പറേഷന് ശേഷം ആറുമാസം പിന്നിടുമ്പോഴാണ് ഈ സുപ്രധാന വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ മുതൽ നുഴഞ്ഞുകയറ്റം, നിരീക്ഷണം, അതിർത്തി കടന്നുള്ള സഹായങ്ങൾ എന്നിവ തീവ്രവാദ ഗ്രൂപ്പുകൾ വർദ്ധിപ്പിച്ചതായി ഇന്റലിജൻസ് രേഖകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *