റീ റിലീസിനൊരുങ്ങി വിജയ്‍യുടെ സൂപ്പര്‍ഹിറ്റ് സിനിമ

വിജയ്‍ നായകനായ മറ്റൊരു സിനിമ കൂടി റീ റീലിസിന് തയ്യാറെടുക്കുകയാണ്. വിജയ്‌യുടെ മെര്‍സല്‍ ആണ് വീണ്ടും തിയറ്ററുകളിലേക്ക് എത്താൻ പോകുന്നത്. 2017 ല്‍ അറ്റ്‍ലിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് മെര്‍സല്‍. വിജയ് ട്രിപ്പിള്‍ റോളിലായിരുന്നു ഈ ചിത്രത്തില്‍ എത്തിയത്.

വെട്രിമാരൻ, വെട്രി, ഡോ. മാരൻ എന്നീ കഥാപാത്രങ്ങളആയി വിജയ് എത്തിയപ്പോള്‍ എസ് ജെ സൂര്യ, സത്യരാജ്, വടിവേലു, ഹരീഷ് പേരടി, കാജല്‍ അഗര്‍വാള്‍, നിത്യാ മേനൻ, സാമന്ത, കോവൈ സരള, സത്യൻ, രാജേന്ദ്രൻ, കാളി വെങ്കട്ട്, ദേവദര്‍ശിനി, സുരേഖ വാണി, മിഷ ഘോഷാല്‍, ശിവകുമാര്‍, പാണ്ഡ്യൻ, തവാസി എന്നിവരും നിര്‍ണായക വേഷങ്ങളില്‍ എത്തി.

120 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 260 കോടി രൂപ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരുന്നു. വിജയ്‍യുടെ റിപ്പീറ്റ് വാല്യുവുള്ള ഒരു ചിത്രമായിട്ടാണ് മെര്‍സലിനെ കണക്കാക്കുന്നത്. ജൂണ്‍ 20ന് റോഷിക എന്റര്‍പ്രൈസസാണ് ചിത്രം തിയറ്ററുകളില്‍ കേരളത്തില്‍ എത്തിക്കുക.

വിജയ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രം ജനനായകനാണ്. ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *