Home » Blog » National » രാജ്യത്ത് സാമൂഹിക ഉച്ചനീചത്വങ്ങള്‍ ഇന്നും തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതി ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍
4

ഹൈദരാബാദ്: രാജ്യത്ത് സാമൂഹിക ഉച്ചനീചത്വങ്ങള്‍ ഇന്നും തുടരുകയാണെന്ന് സുപ്രിം കോടതി ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍. തന്റെ മകളുടെ സുഹൃത്തായ പെണ്‍കുട്ടിക്ക് മുസ്‌ലിമാണെന്ന കാരണത്താല്‍ വാടകവീട് നിഷേധിച്ച കാര്യം അദ്ദേഹം ഉദാഹരണമായി എടുത്തു കാട്ടി. ഭരണഘടനാ ധാര്‍മികതയെ കുറിച്ച് തെലങ്കാന സ്റ്റേറ്റ് ജുഡീഷ്യല്‍ അക്കാദമി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍.

“എന്റെ മകളുടെ സുഹൃത്ത് നോയിഡയിലെ ഒരു സ്വകാര്യ സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുകയാണ്. ആ കുട്ടി സൗത്ത് ഡല്‍ഹിയില്‍ ഒരു താമസസ്ഥലം അന്വേഷിച്ചു ചെന്നു. അവിടെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നടത്തുന്ന ഒരു സ്ത്രീയെ കുട്ടി പോയി കണ്ടു. അവര്‍ കുട്ടിയുടെ പേര് ചോദിച്ചു. പേര് പറഞ്ഞതില്‍ നിന്ന് അവര്‍ക്ക് ഒന്നും വ്യക്തമായില്ല. ഈ സ്ത്രീ കുട്ടിയുടെ പേരിനൊപ്പമുള്ള കുടുംബപ്പേര് ചോദിച്ചു. അത് പറഞ്ഞതോടെ കുട്ടി മുസ്‌ലിമാണെന്ന് അവര്‍ക്ക് മനസ്സിലായി. താമസസ്ഥലം ലഭിക്കില്ലെന്നും വേറെ എവിടെയെങ്കിലും പോയി അന്വേഷിക്കൂവെന്നും ആ സ്ത്രീ ഒറ്റയടിക്ക് പറഞ്ഞു.” -ജസ്റ്റിസ് ഭുയാന്‍ പറഞ്ഞു.