Home » Blog » Cinema » “രഞ്ജിത്ത് സിനിമകളിലെ സ്ത്രീ വിരുദ്ധത അതേപോലെ നിത്യജീവിതത്തിലും പ്രയോഗവത്കരിക്കുന്നു, അയാളുടേത് ഒരു കലാകാരനും അനുവർത്തിക്കാൻ പാടില്ലാത്ത പെരുമാറ്റം”; സംവിധായകൻ ഡോ. ബിജു
11

എറണാകുളം: നടിയുടെ പീഡനപരാതിയിൽ അറസ്റ്റിലായ രഞ്ജിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകൻ ഡോ. ബിജു. ഒരു കലാകാരനും അനുവർത്തിക്കാൻ പാടില്ലാത്ത പെരുമാറ്റമാണ് രഞ്ജിത്തിൽനിന്നുണ്ടായിരിക്കുന്നതെന്ന് ബിജു കുറ്റപ്പെടുത്തി. രഞ്ജിത്തിന്റെ സിനിമകളിലെ സ്ത്രീവിരുദ്ധത നിത്യജീവിതത്തിലും അദ്ദേഹം പ്രയോഗവത്കരിക്കുകയാണെന്ന് ബിജു ഫെയ്‌സ്ബുക്കിൽ കുറിച്ചു. സമയം കിട്ടുമ്പോൾ രഞ്ജിത്ത്, താൻ എഴുതി സംവിധാനംചെയ്ത ‘പെയിന്റിങ് ലൈഫ്’ എന്ന ചിത്രം കാണണമെന്നും ബിജു നിർദേശിച്ചു.

“പണ്ട് എനിക്ക് റെലവൻസിനെ പറ്റി ക്ലാസ് എടുത്ത രഞ്ജിത്ത് ഇന്നെത്തി നിൽക്കുന്ന അപചയം വലുതാണ്. ഒരു കലാകാരനും അനുവർത്തിക്കാൻ പാടില്ലാത്ത ഒന്നാണ്. ഒരു കലാകാരന്റെ ഇന്റഗ്രിറ്റി എന്നത് ഏറെ പ്രധാനമാണ്. അദ്ദേഹത്തിന്റെ പല സിനിമകളിലെയും ഡയലോഗുകളിലെ സ്ത്രീ വിരുദ്ധത നമ്മൾ മുൻപ് കണ്ടിട്ടുള്ളതാണ്. അവ നിത്യജീവിതത്തിലും പ്രയോഗവൽക്കരിക്കുന്നു എന്നത് ഭീതിദമാണ്. ഏതായാലും ഈ സാഹചര്യത്തിൽ രഞ്ജിത്തിനോട് സമയം കിട്ടുമ്പോൾ ഞാൻ എഴുതി സംവിധാനം ചെയ്ത ഒരു സിനിമ കാണുവാൻ നിർദേശിക്കുന്നു.

‘പെയിന്റിങ് ലൈഫ്’ എന്ന ഇംഗ്ലീഷ് ഭാഷയിലുള്ള സിനിമ ആണത്. രഞ്ജിത്തിന് സമയം കിട്ടുമ്പോൾ ശാന്തമായി ആ സിനിമ ഒന്ന് കാണണം. ഒരുപക്ഷെ നിങ്ങളെ കൂടുതൽ മെച്ചപ്പെട്ട ഒരു മനുഷ്യൻ ആക്കാൻ ആ സിനിമയുടെ കാഴ്ച നിങ്ങളെ സഹായിച്ചേക്കും. സ്ത്രീകളെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാട് മാറുവാനും ആ സിനിമ നിങ്ങളെ ചെറുതായെങ്കിലും സഹായിക്കും. സിനിമകളുടെയും കലയുടെയും റെലവൻസ് എന്താണെന്ന് താങ്കൾക്ക് കൂടുതൽ ബോധ്യപ്പെടാനും ഇത് സഹായിക്കും.”