Home » Blog » crime » യുവതിയുടെ ആത്മഹത്യ; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
5

പത്തനംതിട്ട: സ്വകാര്യ സ്കൂൾ ജീവനക്കാരി ജിവനൊടുക്കിയതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ. കൊല്ലം പോരുവഴി, മയ്യത്തുംകര അർത്തിയിൽ വീട്ടിൽ സുഹൈൽ അൻസാരി(33)യാണ് അറസ്റ്റിലായത്. കടമ്പനാട് സ്വദേശിനിയായ സ്വകാര്യ സ്കൂൾ ജീവനക്കാരിയാണു ജീവനൊടുക്കിയത്.

വീട്ടിൽ നിന്നു കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ സുഹൈൽ ശല്യപ്പെടുത്തുന്നതായും ഫോണിലൂടെ മാനസികമായി പീഡിപ്പിക്കുന്നതായും പരാമർശമുണ്ടെന്നു സൂചനയുണ്ട്. 14നു രാവിലെയാണു യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ സ്കൂളിൽ പിആർഒ ആയി ജോലി ചെയ്തിരുന്ന സുഹൈലും ഇവിടെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്ന യുവതിയും പരിചയക്കാരായിരുന്നു. ഇതു സംബന്ധിച്ച് യുവതിയെ ഭർത്താവ് ചോദ്യം ചെയ്തിരുന്നു. യുവതിയുടെ മരണത്തിൽ സംശയമുള്ളതായി വീട്ടുകാർ പരാതി നൽകിയിരുന്നുവെന്ന് ഏനാത്ത് പൊലീസ് പറഞ്ഞു.