train-680x450.jpg

കൊങ്കൺ പാതയിലൂടെ സർവീസ് നടത്തുന്ന 38 ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം വരും. മൺസൂൺ സമയക്രമം പിൻവലിച്ചതോടെയാണ് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുന്നത്. മൺസൂൺ മഴയിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്തായിരുന്നു കൊങ്കൺ പാതയിൽ വേ​ഗനിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പുതിയ സമയക്രമം നിലവിൽ വന്നതോടെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വന്നിട്ടുണ്ട്.

മൺസൂൺ കാലത്താണ് കൊങ്കൺ പാതയിൽ റയിൽവെ വേ​ഗനിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ കാലഘട്ടത്തിൽ കൊങ്കൺ പാതയിലൂടെ ട്രെയിനുകൾ മണിക്കൂറിൽ 40-75 കിലോമീറ്റർ വേ​ഗതയിലാകും ഓടുക. വേ​ഗനിയന്ത്രണം പിൻവലിച്ചതോടെ ഇന്നു മുതൽ കൊങ്കൺ പാതയിലെ ട്രെയിനുകളുടെ വേ​ഗത മണിക്കൂറിൽ 110-120 കിലോമീറ്ററാകും. ജൂൺ 15 വരെ ഇത്തരത്തിൽ ട്രെയിനുകൾ സർവീസ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *