Home » Blog » Kerala » മോഹൻലാൽ – സത്യൻ അന്തിക്കാട് കോമ്പിനേഷന്റെ രഹസ്യം ഇതാണ്; വെളിപ്പെടുത്തി അജു വർഗീസ്
1d7a26a6940e5e3b5776d15254eb9b731bbab71db8378805d240a3b2ff0faef8.0

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ ഒരുക്കുന്ന പുതിയ ചിത്രമായ ‘സർവം മായ’ ക്രിസ്മസ് റിലീസായി ഡിസംബർ 25-ന് തീയറ്ററുകളിലെത്തും. മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നായ മോഹൻലാൽ – സത്യൻ അന്തിക്കാട് കോമ്പിനേഷനെക്കുറിച്ച് സംവിധായകൻ അഖിൽ സത്യൻ പറഞ്ഞ വാക്കുകൾ നടൻ അജു വർഗീസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

“അച്ഛന്റെ ആദ്യകാല മോഹൻലാൽ സിനിമകൾ ഒന്നിനുപിറകെ ഒന്നായി സംഭവിച്ചതിന്റെ കാരണം നിവിനോപ്പം ‘സർവം മായ’ പൂർത്തിയാക്കിയപ്പോഴാണ് എനിക്ക് വ്യക്തമായി മനസ്സിലായത്. ‘സന്മനസ്സുള്ളവർക്ക് സമാധാനം’, ‘ഗാന്ധിനഗർ’, ‘നാടോടിക്കാറ്റ്’, ‘വരവേൽപ്പ്’ എന്നിവ ഒരു സംവിധായകനും നടനും ചേർന്നുണ്ടാക്കിയതുമാത്രമായിരുന്നില്ല, രണ്ട് സുഹൃത്തുക്കൾ അവർക്കേറ്റവും നന്നായി അറിയുന്ന ജോലി, അതൊരു ജോലിയെന്ന തോന്നലില്ലാതെ ആസ്വദിച്ചു ചെയ്തതുകൊണ്ടാണ് അവയെല്ലാം ഇന്നും നമ്മളെ രസിപ്പിക്കുന്നത്,” എന്നായിരുന്നു അഖിൽ സത്യന്റെ വാക്കുകൾ. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ‘സർവം മായ’. പ്രീതി മുകുന്ദൻ, അൽതാഫ് സലിം, ജനാർദനൻ, മധു വാര്യർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.