images (15)

മോട്ടോറോള ജി67 പവര്‍ 5ജി ഉടൻ പുറത്തിറക്കിയേക്കും. 8 ജിബി റാം, 50 മെഗാപിക്‌സൽ പ്രധാന ക്യാമറ, ഗോറില്ല ഗ്ലാസ് 7i സംരക്ഷണമുള്ള അമോലെഡ് സ്‌ക്രീൻ, 33 വാട്‌സ് ടർബോപവർ ഫാസ്റ്റ് ചാർജിംഗ് ഉള്ള 6,720 എംഎഎച്ച് ബാറ്ററി എന്നിവയുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റിലാണ് മോട്ടോറോള ജി67 സ്‍മാർട്ട്‌ഫോണിൽ വരിക. മോട്ടോറോള ജി67 പവർ 5ജി ഒരു ജനപ്രിയ ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്‌ഫോമായ ഗീക്ക്ബെഞ്ചിൽ പ്രത്യക്ഷപ്പെട്ടു. ഇത് ഈ ഡിവൈസിന്‍റെ ഉടൻ നടക്കുന്ന ലോഞ്ചിലേക്ക് വിരൽ ചൂണ്ടുന്നു. ചിപ്‌സെറ്റ്, റാം, ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പ് എന്നിവയുൾപ്പെടെ മോട്ടോ ജി87 പവർ 5ജി-യെക്കുറിച്ചുള്ള പ്രധാന വിശദാംശങ്ങൾ ഈ ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു.

ഗീക്ക്ബെഞ്ചിൽ പ്രത്യക്ഷപ്പെട്ട മോട്ടറോള ജി67 പവർ 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ സിംഗിൾ കോർ ടെസ്റ്റിൽ 1,022 ഉം മൾട്ടി കോർ ടെസ്റ്റിൽ 2,917 ഉം സ്കോർ ചെയ്തു. ദൈനംദിന ജോലികൾക്കും മിതമായ മൾട്ടിടാസ്‍കിംഗിനും കഴിവുള്ള പ്രകടനമാണ് ഈ ബെഞ്ച്മാർക്ക് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ലിസ്റ്റിംഗ് അനുസരിച്ച്, സ്‍മാർട്ട്‌ഫോണിന് സ്‌നാപ്ഡ്രാഗൺ 7എസ് ജെൻ 2 ചിപ്‌സെറ്റ് കരുത്ത് പകരും. 2.4GHz-ൽ ക്ലോക്ക് ചെയ്‌ത നാല് പെർഫോമൻസ് കോറുകളും 1.96GHz-ൽ പ്രവർത്തിക്കുന്ന നാല് എഫിഷ്യൻസി കോറുകളും ഗ്രാഫിക്‌സിനായി അഡ്രിനോ 710 ജിപിയുവും ഇതിൽ ഉൾപ്പെടുന്നു. മോട്ടോ ജി87 പവർ 5ജി 8 ജിബി റാമുമായി വരുമെന്നും മോട്ടോറോളയുടെ ഹലോ യുഐയ്‌ക്കൊപ്പം ആൻഡ്രോയ്‌ഡ് 15 ഔട്ട് ഓഫ് ബോക്‌സിൽ പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ജൂലൈയിൽ ഇന്ത്യയിൽ മോട്ടോ ജി86 പവർ 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്‌തിരുന്നു. മോട്ടോ ജി86 പവർ 5ജി-യുടെ 8 ജിബി + 128 ജിബി വേരിയന്‍റിന് 17,999 രൂപയാണ് വില. മോട്ടോറോള ഇന്ത്യ വെബ്‌സൈറ്റിലൂടെയും ഫ്ലിപ്‍കാർട്ടിലൂടെയും ഫോണ്‍ വാങ്ങാം. കോസ്‍മിക് സ്കൈ, ഗോൾഡൻ സൈപ്രസ്, സ്പെൽബൗണ്ട് പാന്‍റോൺ-സർട്ടിഫൈഡ് നിറങ്ങളിൽ വീഗൻ ലെതർ ബാക്ക് പാനലുകൾക്കൊപ്പം മോട്ടോ ജി86 പവർ 5ജി ഫോണ്‍ വാങ്ങാൻ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *