കൊച്ചി: എഐ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ മോട്ടറോളാ പുതിയ മോട്ടോറോള എഡ്ജ് 70 ഫ്യൂഷന്‍ പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ 50എംപി സോണി ലിറ്റിയ 710 സെന്‍സര്‍, 7000എംഎഎച്ച് ബാറ്ററി,്സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 4 പ്ലാറ്റ്ഫോം, അള്‍ട്രാ-തിന്‍ ഡിസൈന്‍, പാന്റോണ്‍ വാലിഡേറ്റഡ് കളറുകള്‍, 13എംപി അള്‍ട്രാ-വൈഡ് മാക്രോ വിഷന്‍ ലെന്‍സ്, 32എംപി ഫ്രണ്ട് ക്യാമറ, 144എച്ച്‌സെഡ് 1.5കെ ട്രൂ കളര്‍ ക്വാഡ്-കര്‍വ്ഡ് ഡിസ്പ്ലേ, ഗെയിമിംഗ്, മോട്ടോ എഐ 2.0, ഗൂഗിള്‍ ജെമിനി, മൈക്രോസോഫ്റ്റ് കോ-പൈലറ്റ്, പെര്‍പ്ലെക്‌സിറ്റി എന്നിവയുള്‍പ്പെടെയുള്ള മികച്ച എഐ അനുഭവങ്ങള്‍ എന്നിവയാണ് മോട്ടോറോള എഡ്ജ് 70 ഫ്യൂഷന്റെ സവിശേഷതകള്‍.
കൂടാതെ, എല്ലാ ലെന്‍സുകളിലും 4കെ വീഡിയോ റെക്കോര്‍ഡിംഗ്, എഐ ഫോട്ടോ എന്‍ഹാന്‍സ്മെന്റ്, അഡാപ്റ്റീവ് സ്റ്റെബിലൈസേഷന്‍, ഒന്നിലധികം ഫോക്കല്‍ ലെങ്തുകളുള്ള പോര്‍ട്രെയിറ്റ് മോഡ്, ഓട്ടോ നൈറ്റ് വിഷന്‍, ഹൊറൈസണ്‍ ലോക്ക്, ഹൈപ്പര്‍ലാപ്‌സ്, എന്നിവയുള്‍പ്പെടുന്ന പ്രോ-ഗ്രേഡ് എഐ ക്യാമറ സിസ്റ്റമാണ് എഡ്ജ് 70 ഫ്യൂഷനിലുള്ളത്. മാര്‍ച്ച് 12 മുതല്‍ വിപണിയിലെത്തും. പ്രാരംഭ വില 24,999 രൂപയാണ്.
